കൊച്ചി: ലൈംഗിക പീഡന പരാതിയിൽ എം മുകേഷ് MLAയുടെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യം ഉളളതിനാൽ വിട്ടയച്ചു.ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ
ജാമ്യത്തിലാണ് സ്റ്റേഷൻ ജാമ്യം നൽകിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മുകേഷ് മടങ്ങി. ആവശ്യപ്പെടുമ്പോൾ അന്വേഷണ സംഘത്തിന് മുന്നിൽ എത്തണമെന്നതാണ് പ്രധാന വ്യവസ്ഥ.ഇന്ന് രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യൽ 1.15 വരെ നീണ്ടു. വടക്കാഞ്ചേരി പോലീസും മരട് പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈ കേസുകളിലാണ് ചോദ്യം ചെയ്യൽ നടന്നത്.ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്നുള്ള കേസിലാണ് മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. മരടിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി.