കൊല്ലം: ലൈംഗിക ആരോപണ കേസ് നേരിടുന്ന എംഎൽഎ മുകേഷിനെതിരെ കൊല്ലം സിപിഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം.പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ എം.എൽ.എ.യ്ക്കെതിരായ ആരോപണം ദോഷംചെയ്യുമെന്ന് അംഗങ്ങൾ പറഞ്ഞു.
എന്നാൽ, ആരോപണത്തിന്റെപേരിൽ അദ്ദേഹം രാജിവെക്കേണ്ട ആവശ്യമില്ലെന്ന സംസ്ഥാനനേതൃത്വത്തിൻറെ നിലപാടിനൊപ്പമാണ് ജില്ലാനേതൃത്വവും.
എം.എൽ.എ. ആരോപണത്തിൻറെപേരിൽ എം.എൽ.എ.സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി.