കൊച്ചി: എം എൽ എ മുകേഷ് കൊച്ചിയിൽ എത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച്ച നടത്തി. എം എൽ എ ബോർഡ് അഴിച്ച് വെച്ചായിരുന്നു മുകേഷിന്റെ കൊച്ചിയിലേക്കുളള യാത്ര.വാട്സാപ്പ് ചാറ്റുകൾ, ഇ മെയിലുകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ മുകേഷ് അഭിഭാഷകന് കൈമാറി.
പരാതിക്കാരിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകൾ, ഇ മെയിലുകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന രണ്ടാം തിയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുകേഷ് ഹാജരാക്കും. 2009 ലാണ് പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്നത്. എന്നാൽ അതിന് ശേഷവും ഇവർ തന്നോട് സൗഹൃദസംഭാഷണങ്ങൾ നടത്തിയിരുന്നു.
കുടുംബകാര്യങ്ങളിലടക്കം ഇടപെട്ടിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാകും കോടതിയിൽ മുകേഷിന്റെ വാദം.അതേസമയം മുകേഷ് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനി കോടതിയിൽ ഹാജരായി രഹസ്യമൊഴിയും നൽകി.