മക്ക:ലോക മുസ്ലിംകളുടെ കേന്ദ്രമായ മക്കയിലെ നടത്തുന്ന വിശുദ്ധ ഗേഹമായ കഅ്ബയെ പുതിയ കിസ് വ അണിയിച്ചു. ഇന്നലെ രാത്രി 10 മണിക്കാണ് ചടങ്ങ് ആരംഭിച്ചത്. ഹറം കാര്യാലയ മേധാവികളുടെ നേതൃത്വത്തിൽ കിസ്വ ഫാക്ടറി ഉദ്യോഗസ്ഥരും ഹറം കാര്യാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ചടങ്ങ് നടത്തിയത്. കഅ്ബക്ക് ചുറ്റും പ്രത്യേക ബാരിക്കേടുകൾ സ്ഥാപിച്ചായിരുന്നു ചടങ്ങ്.
പഴയ പുടവ മാറ്റി പുതിയത് അണിയിക്കുന്ന ചടങ്ങ്; ‘കിസ്വ മാറ്റൽ’ എല്ലാ വർഷവും മുഹറം ഒന്നിനാണ് നടക്കാറുള്ളത്. ഇന്നലെ രാത്രി തന്നെ മക്കയിലെ കിസ്വാ ഫാക്ടറിയിൽ നിന്നുള്ള ട്രക്ക് ഹറം പള്ളിക്കരികിലെത്തിയിരുന്നു. പ്രവാചകന്റെ കാലം മുതലേ കഅ്ബയുടെ സൂക്ഷിപ്പുകാരായ കുടുംബത്തിന്റെ സാന്നിധ്യത്തിലായിരുന്നു കിസ്വ മാറ്റൽ.
പ്രകൃതിദത്തമായ 670 കിലോ പട്ടുനൂലും 120 കിലോ സ്വർണ നൂലുകളും 100 കിലോ വെള്ളി നൂലുകളും ഉപയോഗിച്ച് കിസ്വ നിർമിക്കുന്നത്. 14 മീറ്റർ ഉയരമുള്ള കിസ്വയുടെ മുകളിൽ നിന്ന് മൂന്നിലൊന്ന് താഴ്ചയിൽ 95 സെന്റീമീറ്റർ വീതിയുള്ള ബെൽറ്റുണ്ട്. 47 മീറ്റർ നീളമുള്ള ബെൽറ്റ് ചതുരാകൃതിയിലുള്ള 16 കഷ്ണങ്ങൾ അടങ്ങിയതാണ്. നാലു കഷ്ണങ്ങൾ അടങ്ങിയ കിസ്വയുടെ ഓരോ കഷ്ണവും കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തും തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേർക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ കഅ്ബാലയത്തിന്റെ കവാടത്തിനു മുകളിൽ തൂക്കുന്ന കർട്ടൻ ആയ അഞ്ചാമത് ഒരു ഭാഗം കൂടിയുണ്ട്. ഹറംകാര്യ വകുപ്പിനു കീഴിൽ ഉമ്മുൽജൂദ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കിംഗ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സിൽ 200 ലേറെ ജീവനക്കാർ പങ്കാളിത്തത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
മുൻ വർഷങ്ങളിൽ ദുൽഹജ് ഒന്നിന് കിസ്വ കൈമാറ്റ ചടങ്ങ് നടത്തുകയും ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദുൽഹജ് ഒമ്പതിന് പഴയ പുടവ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്വ അണിയിക്കുകമായിരുന്നു പതിവ്. എന്നാൽ, 2022 മുതൽ കിസ്വ മാറ്റ ചടങ്ങ് മുഹറം ഒന്നിന് നടത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിക്കുകയായിരുന്നു.
ഇന്ന് മുഹറം ഒന്ന്; കിസ്വയണിഞ്ഞ് പുതുമോടിയിൽ വിശുദ്ധ കഅ്ബാലയം
Leave a Comment