തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്ന് വിഴിഞ്ഞം തീരത്തേക്ക് ഒരു അതിഥി കൂടി എത്തുന്നു, മദർഷിപ്പ് ‘വിവിയാന’.
ഉച്ചയോടെ വിഴിഞ്ഞം തീരത്താവും വിവിയാന എത്തുക.എം എസ് സിയുടെ ഷിപ്പായ വിവിയാനയ്ക്ക് 400 മീറ്റർ നീളവും 58 മീറ്റർ വീതിയുമാണുളളത്.ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞത്തെത്തും.
വിഴിഞ്ഞം ട്രയൽറണ്ണിൽ തന്നെ വൻ വിജയമായി മാറിയിരിക്കുകയാണ്. ട്രയൽ റൺ നടന്ന സമയത്ത് തന്നെ സംസ്ഥാന ഖജനാവിൽ കോടികളാണ് പദ്ധതിയെത്തിച്ചത്. 35 കപ്പലുകളാണ് ജൂലൈ 11ന് ട്രയൽ തുടങ്ങിയ ശേഷം വിഴിഞ്ഞത്ത് എത്തിയത്.