തൊടുപുഴ കരിമണ്ണൂരില്‍ നവജാത ശിശുവിനെ പ്രസവിച്ച ഉടന്‍ മാതാവ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലപ്പെടുത്തി. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പമാണ് യുവതി പുലര്‍ച്ചെ ഏകദേശം രണ്ട് മണിയോടെ ആശുപത്രിയിലെത്തിയത്. പ്രസവിച്ച വിവരം ഇവര്‍ ഡോക്ടര്‍മാരില്‍ നിന്നും മറച്ച് വെച്ചു. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് മണിക്കൂറുകള്‍ മുമ്പേ യുവതി പ്രസവിച്ചിരുന്നുവെന്ന് വ്യക്തമായി. തുടർന്ന് യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്തു.
ഭാര്യ ഗര്‍ഭിണിയായതോ പ്രസവിച്ചതോ താന്‍ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ പങ്കില്ലെന്നുമാണ് ഭര്‍ത്താവിന്റെ മൊഴി. കുടുംബത്തിൽ പ്രശ്നങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭർത്താവിൽനിന്ന് അകന്ന് മാറിത്താമസിക്കുകയായിരുന്നു ഈ യുവതി. ഗൂഡല്ലൂരിലായിരുന്നു ഇവർ താമസിച്ചത്.