കോയമ്പത്തൂരില്‍ നാല് മാസം പ്രായമുള്ള കുട്ടിയെ ബസില്‍ ഉപേക്ഷിച്ച് കടന്ന് അമ്മ. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ മറ്റൊരാളുടെ കയ്യില്‍ നല്കി അടുത്ത സ്റ്റോപില് ഇറങ്ങി പോയത്.
സംഭവം ഉടന്‍ പൊലീസിനെ അറിയിക്കുകയും പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെ കുഞ്ഞിനെ തിരഞ്ഞ് മലയാളിയായ അച്ഛന് കോയമ്പത്തൂര്‍ എത്തി. തൃശൂര്‍ സ്വദേശിയായ ആളാണ് കോയമ്പത്തൂരില്‍ എത്തിയാണ് കുഞ്ഞിനെ സ്വീകരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞതിനെതുടര്‍ന്നാണ് അച്ഛന് കുഞ്ഞിനെ തേടി കോയമ്പത്തൂര്‍ എത്തിയത്.
കുടുംബ പ്രശ്നങ്ങള്‍ കാരണമാണ് കുഞ്ഞിനെ യുവതി ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. തൃശൂര്‍ സ്വദേശിയായ യുവാവും കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയും തമ്മില്‍ പ്രണയിച്ച് വിവാഹിതരായവരാണ്. ബന്ധുക്കള്‍ പ്രണയത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ കോയമ്പത്തൂരില്‍ താമസിച്ച് വരികയായിരുന്നു.
ഇവരുടെ വിവാഹത്തിന് പിന്നാലെ യുവാവിന്റെ അച്ഛന് മരിച്ചത് ഇവര്‍ക്കിടയില്‍ വഴക്കിന് കാരണമായിരുന്നു. സ്ഥിരമായി വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവാവ് തൃശേൂരേക്ക് മടങ്ങി പോയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്. കുഞ്ഞിനെ അച്ഛന് തിരികെ കൊണ്ടു പോയി.