ദില്ലി: മൂന്നാം മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. രണ്ടാം മോദി സർക്കാരിലെ പ്രധാന മന്ത്രിമാരെല്ലാം അതേ വകുപ്പുകളിൽ തുടരും. തൃശ്ശൂർ എംപി സുരേഷ് ഗോപിക്ക് സാംസ്കാരികം, ടൂറിസം എന്നീ മൂന്ന് വകുപ്പുകളിൽ സഹമന്ത്രിസ്ഥാനം ലഭിച്ചു. ജോർജ്ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണവകുപ്പുകളിലാണ് സഹമന്ത്രിയായി നിയമനം കിട്ടിയിരിക്കുന്നത്.

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആരോഗ്യ കുടുംബക്ഷേമ, രാസവളം മന്ത്രിയാവും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആണ് പുതിയ കൃഷി, ഗ്രാമവികസന വകുപ്പ് മന്ത്രി. മനോഹർ ലാൽ ഖട്ടറാണ് പുതിയ ഊർജ്ജ -നഗരവികസനകാര്യമന്ത്രി. കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപി ടൂറിസം, സാംസ്കാരിക എന്നീ വകുപ്പുകളിൽ സഹമന്ത്രിയാവും.
സുപ്രധാന വകുപ്പുകളിലെല്ലാം മന്ത്രിമാർ തുടരട്ടെ എന്ന നിലപാടാണ് മന്ത്രിസഭാ രൂപീകരണത്തിൽ പ്രധാനമന്ത്രി സ്വീകരിച്ചത്. . ടിഡിപിയുടെ റാം മോഹൻ റായിഡു ആണ് പുതിയ വ്യോമയാന മന്ത്രി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് വാർത്തവിതരണ മന്ത്രാലയം കൂടി ലഭിച്ചു.
മോദി സർക്കാർ 3.0
- ആഭ്യന്തരമന്ത്രി – അമിത് ഷാ
- പ്രതിരോധമന്ത്രി – രാജ്നാഥ് സിംഗ്
- ധനകാര്യം, കോർപ്പറേറ്റ് – നിർമലാ സീതാരാമൻ
- റെയിൽവേ,വാർത്താവിതരണം – അശ്വിനി വൈഷ്ണവ്
- വിദേശകാര്യം – എസ്.ജയ്ശങ്കർ
- ഗതാഗതം – നിതിൻ ഗഡ്കരി
- പീയൂഷ് ഗോയ്ൽ – വാണിജ്യകാര്യം
- ഹർദ്ദീപ് പുരി – പെട്രോളിയം
- കിരൺ റിജ്ജു – പാർലമെൻ്ററി കാര്യം
- അന്നപൂർണ ദേവി – വനിതാ, ശിശുക്ഷേമം
- കുമാരസ്വാമി – ഉരുക്ക് – ഖന വ്യവസായം
- ജ്യോതിരാതിദ്യ സിന്ധ്യ – ടെലികോം
- ധർമ്മേന്ദ്ര പ്രധാനം – വിദ്യാഭ്യാസം
- സിആർ പാട്ടീൽ – ജലശക്തി
- ഭൂപേന്ദ്ര യാദവ് – വനം, പരിസ്ഥിതി
