തിരുവനന്തപുരം: കാലവർഷക്കാറ്റ് ശക്തമായതോടെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം ജില്ലയിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റന്നാൾ വയനാട്ട് ജില്ലയിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ 28 -ാം തിയതി വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കാലവർഷക്കാറ്റ് ശക്തമായതിനാൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ രാജീവ് എരിക്കുളം പറഞ്ഞു. മണിക്കൂറിൽ പരമാവധി 40-55 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും. ഇതിനാൽ മഴയേയും കാറ്റിനേയും കരുതണമെണമെന്നും അദ്ദേഹം പറയുന്നു.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
- ഓറഞ്ച് അലർട്ട്
24-06-2024: എറണാകുളം
25-06-2024: കണ്ണൂർ, കാസറഗോഡ്
26-06-2024: വയനാട്