മോഹൻലാലിൻ്റെ പുതിയ ചിത്രം മോൺസ്റ്ററിന് വിലക്ക് ഏർപ്പെടുത്തി യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ. വിലക്കിന് കാരണം എൽജിബിടിക്യുപ്ലസ് സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കമാണെന്നാണ് റിപ്പോർട്ട്. ഈ മാസം 21ന് റിലീസിനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി. ഉള്ളടക്കത്തിൽ മാറ്റം വരുത്തി ജിസിസി രാജ്യങ്ങളിൽ ചിത്രം റീ സെൻസറിങ്ങിന് നൽകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
യുഎഇയിൽ ചിത്രം വെള്ളിയാഴ്ച തന്നെ പ്രദർശനത്തിനെത്തുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ ഉണ്ടാകും. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹൻലാൽ , ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രമാണ് മോൺസ്റ്റർ. കേരളത്തിൽ യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ഉള്ളത്.
സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.