മലൈക്കോട്ടൈ വാലിബന് കെജിഎഫും ബാഹുബലിയും പോലെയൊരു സിനിമയല്ലെന്ന് നടന് മോഹന്‍ലാല്‍. തന്റേത് ഒരു സാധരണ പാവം സിനിമയാണെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. മലൈക്കോട്ടൈ വാലിബന്റെ പ്രമോഷനുമായി അനുബന്ധിച്ച് മൂവി മാനിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.
‘കെജിഎഫും ബാഹുബലയും പോലൊരു ചിത്രമല്ല മലൈക്കോട്ടൈ വാലിബന്. ഞങ്ങള്ടേത് ഒരു സാധാരണ പാവം സിനിമയാണ്. അങ്ങനയെ പറയാന്‍ പറ്റുള്ളു. നമ്മള് ഒരിക്കലും ഇത് ബാഹുബലിയെ പോലൊരു ചിത്രം എന്ന് പറഞ്ഞിട്ടില്ല. ഇതൊരു ബിഗ്ഗര്‍ കാന്‍വാസില്‍ ഉണ്ടാക്കിയ ചിത്രമാണ്. മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമയുണ്ടാക്കാന്‍ പറ്റുമെന്ന് കാണിക്കാന്‍ സാധിക്കുന്ന ഒരു സിനിമയാണ്. പിന്നെ ഇതൊരു മലയാള സിനിമയായി കാണണ്ട. ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയായിട്ട് കാണാം. ഫെസ്റ്റിവലുകള്‍ക്ക് അയക്കാന്‍ പറ്റുന്ന സിനിമയാണ്. അത്തരത്തില്‍ ഒരുപാട് കാര്യങ്ങളുള്ള സിനിമയാണ്’, എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മലൈക്കോട്ടൈ വാലിബന് ജനുവരി 25നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്.
സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന് ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന് വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. പി ആര് ഓ പ്രതീഷ് ശേഖര്‍.