ദീപാവലി ആഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങികഴിഞ്ഞു. ദീപോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. ഭഗവാന് രാംലാല വിരാജ്മാന്റെ ദര്‍ശനവും പൂജയും തുടര്‍ന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര സ്ഥലവും മോദി പരിശോധിക്കും.
പിന്നീട്, പ്രതീകാത്മക ഭഗവാന് ശ്രീരാമൻ്റെ രാജ്യാഭിഷേകം നടത്തും. വൈകുന്നേരം 6:30യോടെ, സരയൂ നദിയിലെ ന്യൂഘട്ടിലെ ആരതിക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദീപോത്സവവും പ്രധാനമന്ത്രിയുടെ സന്ദർശനവും പ്രമാണിച്ച് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ദീപോത്സവത്തില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്.
രാംലീല ആഘോഷത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ മോസ്കോയിൽ നിന്നുള്ള സംഘം രാമായണം അവതരിപ്പിക്കും.