അമേരിക്ക:പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ എത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ മോദിയെ വാഷിങ്ടണിലെ സൈനികവിമാനത്താവളത്തിൽ ഇന്ത്യൻവംശജരും സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
വ്യാഴാഴ്ച സർക്കാരിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിൽ തങ്ങുന്ന മോദി നാളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടക്കും.ടെസ്ല ഉടമയും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോൺ മസ്കുമായും മോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്.നാടുകടത്തപ്പെടുന്ന അമേരിക്കൻ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് കയറ്റിവിടുന്നതടക്കം വലിയ വിമർശനത്തിന് വിധേയമായിരുന്നു. ഇതിന് പുറമെ വ്യാപാരം, ഇറക്കുമതി തീരുവ, പ്രതിരോധ രംഗത്തെ സഹകരണം എന്നിവയും പ്രധാന ചർച്ചാവിഷയവമാവും.
അമേരിക്കയുടെ പ്രത്യേക അതിഥികളായെത്തുന്നവർ താമസിക്കുന്ന ബ്ലെയർഹൗസ് രാജ്യത്തിന്റെ അതിഥി സത്കാരത്തിന്റെ പ്രതീകം കൂടിയാണ്. വൈറ്റ് ഹൗസിന് തൊട്ട് എതിർവശത്ത് 1651 പെൻസിൽവാനിയ അവന്യൂവിലാണ് ബ്ലെയർ ഹൗസ് സ്ഥിതിചെയ്യുന്നത്.