ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അതിന്റെ ഉദാഹരണമാണ് കര്‍ണാടകവും ബംഗാളും ബീഹാറും ഡല്ഹിയുമൊക്കെയെന്ന് സ്റ്റാലിന് പറഞ്ഞു.
തമിഴ്നാട്ടില്‍ മന്ത്രി സെന്തില്‍ ബാലാജിയ്ക്കെതിരായ നടപടിയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജനങ്ങള്‍ ബിജെപിയെ വിശ്വസിക്കുന്നില്ലെന്നും സ്റ്റാലിന് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
എഐഡിഎംകെയെ ബിജെപി അടിമയാക്കിയത് ഇത്തരം റെയ്ഡുകളിലൂടെയാണ്. ബിജെപിയുടെ അടിമയാവാത്തവര്ക്കൊക്കെ ഇതാണ് അനുഭവം എന്നും സ്റ്റാലിന് പറഞ്ഞു.
தி.மு.க.காரர்களைச் சீண்டிப் பார்க்க வேண்டாம். எங்களுக்கும் எல்லா அரசியலும் தெரியும். இது மிரட்டல் அல்ல; எச்சரிக்கை! pic.twitter.com/MTA0suBkSh
— M.K.Stalin (@mkstalin) June 15, 2023
അടിച്ച പന്ത് തിരിച്ച് വന്ന് കൊള്ളും. താന്‍ തിരിച്ചടിച്ചാല്‍ താങ്ങാനാവില്ലെന്ന് കലൈഞ്ജര്‍ പറഞ്ഞിട്ടുണ്ട് അത് ഓര്‍മിപ്പിക്കുകയാണ്. എല്ലാ തരം രാഷ്ട്രീയവും ഞങ്ങള്‍ക്ക് അറിയാം. ഇത് വിരട്ടലല്ല. മുന്നറിയിപ്പാണെന്നും സ്റ്റാലിന് പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
ബാലാജിയെ പോലുള്ള ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു നേതാവിനെ തീവ്രവാദിയെ പോലെ കാണുന്നതെന്തിനാണ്. എല്ലാ തരത്തിലുള്ള സഹകരണവും ഇഡി ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ അദ്ദേഹം നല്‍കിയതാണ്. 18 മണിക്കൂര്‍ അദ്ദേഹത്തെ ആരോടും കണ്ട് സംസാരിക്കാന്‍ പോലും സാധിക്കാതെ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. ആരോഗ്യനില വഷളായ സാഹചര്യത്തില്‍ മാത്രമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായത്. രാജ്യത്ത് അപ്രഖ്യാപന അടിയന്തരാവസ്ഥയാണ് ഉള്ളത്. ബിജെപിയുടെ രാഷ്ട്രീയം ജനാധിപത്യവിരുദ്ധമാണെന്നും സ്റ്റാലിന് പറഞ്ഞു.