ലണ്ടൻ: യുകെയിൽ കാണാതായ മലയാളി പെൺകുട്ടിയെ രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തി. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു.
ഫോട്ടോയടക്കം യുകെയിൽ വിവിധ ഇടങ്ങളിൽ പതിപ്പിച്ചായിരുന്നു അന്വേഷണം നടത്തിയിരുന്നത്. എസെക്സ്സിന് സമീപം ബെൻഫ്ലീറ്റിൽ താമസിക്കുന്ന കൊല്ലം സ്വദേശികളുടെ മകളായ അനിത കോശി എന്ന വിദ്യാർത്ഥിയെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ലണ്ടൻ ഭാഗത്തിലേക്ക് ട്രയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് കണ്ടെത്തിയതെന്നാണ് വിവരം. അന്വേഷണത്തിന് സഹകരിച്ച എല്ലാവർക്കും മാതാപിതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ നന്ദി രേഖപ്പെടുത്തി.