തന്റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചുവെന്ന ആരോപണവുമായി നടി മീനാക്ഷി അനൂപ് . മീനാക്ഷിയും കുടുംബവുമാണ് യൂട്യൂബ് വീഡിയോയിലൂടെ തട്ടിപ്പ് വെളിപ്പെടുത്തിയത്. മീനാക്ഷി ഇപ്പോൾ യൂട്യൂബിൽ ഒരു പുതിയ ചാനൽ തുടങ്ങിയിട്ടുണ്ട്. അതിലൂടെയാണ് തനിക്ക് നേരിട്ട ദുരനുഭവം നടി പങ്കുവെച്ചത്. തന്റെ പേരില്‍ ലഭിച്ച യൂട്യൂബ് പ്ലേ ബട്ടണ്‍ പോലും തനിക്ക് തന്നില്ലെന്ന് മീനാക്ഷി ആരോപിക്കുന്നു.
പാര്‍ട്ണര്‍ഷിപ്പിലൂടെ പണം തരാമെന്ന് പറഞ്ഞാണ് ഒരു സംഘം ഞങ്ങളെ സമീപിച്ചത് എന്നാണ് മീനാക്ഷിയുടെ പിതാവ് പറയുന്നത്. പഴയ ചാനലിന് രണ്ട് ലക്ഷത്തോളം സബ്സ്ക്രൈബേര്‍സ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് വീഡിയോകള്‍ എടുത്തിരുന്നതും എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്തിരുന്നതുമെല്ലാം. പക്ഷേ കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല. അത് ആക്രികടയില്‍ കൊടുത്ത് പണമാക്കിയോ എന്ന് അറിയില്ലെന്നും മീനാക്ഷിയും കുടുംബവും പറയുന്നു.
അവർ തന്നെയാണ് ഇ മെയിൽ ഐഡിയും പാസ് വേർഡുമെല്ലാം ഉണ്ടാക്കിയത്. വീഡിയോയില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവര്‍ എടുത്തു. ആദ്യമൊക്കെ സാരമില്ലെന്ന് കരുതി. പിന്നീടാണ് ചതിപറ്റിയ കാര്യം മനസ്സിലായതെന്നും താരം പറയുന്നു. ഇപ്പോള്‍ കോട്ടയം എസ് പിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മീനാക്ഷിയും കുടുംബവും വ്യക്തമാക്കി.