ഉഡുപ്പി:മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കർണാടക പോലീസിൻ്റെ ആൻ്റി നക്സൽ സ്ക്വാഡുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് നേതാവായിരുന്നു വിക്രം ഗൗഡ.
ചിറ്റംബെലുവില്‍ അരി വാങ്ങാനായി വിക്രമടങ്ങിയ അഞ്ചംഗ സംഘമെത്തിയപ്പോഴാണ് നക്സല്‍ വിരുദ്ധ സേനയെ കണ്ടത്. ഇതോടെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തു.
വിക്രമും സംഘാംഗങ്ങളും ശൃംഗേരി, നരസിംഹരാജ പുര, കര്‍ക്കല, ഉഡുപ്പി മേഖലകളിലായി ക്യാംപ് ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നക്സല്‍ വിരുദ്ധ സേന ഈ പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.മുണ്ട് ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവരാണ് രക്ഷപ്പെട്ടത്.