കൊച്ചി:നടി മിനു മുനീറിന്റെ ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് മണിയൻ പിളള രാജു.’ആരോപണം ഇനിയും ധാരാളം വരും. ഇതിന്റെ പിന്നിൽ പല ഉദ്ദേശ്യങ്ങൾ ഉള്ളവരുണ്ടാകും. പൈസ അടിക്കാനുള്ളവർ, നേരത്തെ അവസരം ചോദിച്ച് കൊടുക്കാതിരുന്നവരൊക്കെ ഇത് പറയും.
പക്ഷെ ഇവയിൽ ഒരു അന്വേഷണം ആവശ്യമുണ്ട്. ഡബ്ല്യൂ.സി.സി. പറഞ്ഞത് ശരിയാണ്, ഇതിന് കൃത്യമായ അന്വേഷണം ആവശ്യമുണ്ട്. അല്ലെങ്കിൽ ആൾക്കാർ ഇങ്ങനെ വന്നോണ്ടിരിക്കും.രണ്ട് ഭാഗത്ത് നിന്നും അന്വേഷണം വേണം.
കള്ളപ്പരാതിയുമായിട്ട് ആരെങ്കിലും വരുന്നുണ്ടെങ്കിൽ അതും നോക്കണം. അമ്മയുടെ സ്ഥാപക അംഗമാണ് ഞാൻ. കഴിഞ്ഞ കമ്മിറ്റിയിൽ വരെ വൈസ് പ്രസിഡന്റ് ആയിരുന്നു. മെമ്പർഷിപ്പിന് വേണ്ടി പൈസ വാങ്ങിക്കുക എന്നത് എന്റെ അറിവിൽ ഇല്ല’- മണിയന്‍പിള്ള രാജു പറഞ്ഞു.