ഏഴാം വയസ്സിൽ അന്ധതയുടെ രൂപത്തിൽ വിധി റഫീഖിന്റെ കാഴ്ച്ചയെ കവർന്നപ്പോൾ ഇന്ന് അതേ വിധി തന്നെ ജീവിത്തതിലെ ഏറ്റവും വലിയ ഭാഗ്യമായ റജുലയെ കൊടുത്തിരിക്കുകയാണ്.പാട്ട് ജീവിതമാക്കിയ റഫീഖിന്റെ കൈപിടിക്കാൻ റജുലയും ഇനി ഒപ്പമുണ്ട്. എഡിറ്റോറിയലും ഗ്ലോബൽ ട്രൂത്ത് ഗ്രൂപ്പും ചേർന്ന് ഒരുക്കിയ മാംഗല്യത്തിന്റെ ഹൽദി ചടങ്ങിൽ വച്ച് റഫീഖ് പറഞ്ഞ വാക്കുകൾ എല്ലാവരുടെയും കണ്ണ് നനയിപ്പിക്കുന്നതും കണ്ണ് തുറപ്പിക്കുന്നതുമായിരുന്നു.
“ഞങ്ങളെ പോലുളളവരെ സൃഷ്ടിച്ചിരിക്കുന്നത് നിങ്ങൾക്ക് കണ്ട് പഠിക്കാനാണ് “. റഫീഖിന് കാഴ്ച്ച കിട്ടാനുളള ചികിത്സ ലോകത്ത് എവിടെയുണ്ടെങ്കിലും അത് നേടി കൊടുക്കുമെന്ന് ഗ്ലോബൽ ട്രൂത്ത് ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ സമദ് വാക്ക് പറഞ്ഞു.പണ്ട് ഞരമ്പുകൾക്ക് അസുഖം ബാധിച്ച് കണ്ണിന് കാഴ്ച്ച നഷ്ട്ടപ്പെട്ട മകന്റെ ചികിത്സ അവസാന ഘട്ടം എത്തിയപ്പോളാണ് റഫീഖിന്റെ അച്ഛൻ ലോകത്തോട് വിട പറഞ്ഞത്.
ഇന്ന് അബ്ദുൾ സമദ് പറഞ്ഞ വാക്കുകൾ കേട്ട് ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുണ്ടാകുന്നതും ആ അച്ഛനാകും.