ഗള്‍ഫില്‍ നിന്ന് കഴിഞ്ഞ ദിവസം അവധിക്ക് വന്ന യുവാവ് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയി. പൊന്നാനി ജെഎം റോഡിന് സമീപം വാലിപ്പറമ്പില്‍ ആലിങ്ങല്‍ സുലേഖയെയാണ് ഭര്‍ത്താവ് തിരൂര്‍ കൂട്ടായി സ്വദേശി യൂനുസ് കോയ കൊലപ്പെടുത്തിയത്. സുലേഖയ്ക്ക് 36 വയസായിരുന്നു.
ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. കുളി കഴിഞ്ഞ് കുളിമുറിയില്‍ നിന്ന് ഇറങ്ങി വരുന്ന സുലേഖയെ തേങ്ങ പൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പു കമ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ സുലേഖയെ നെഞ്ചത്ത് കുത്തുകയും ചെയ്തു.
ഭാര്യയുടെ മേല്‍ ഇയാള്‍ക്കുണ്ടായിരുന്ന സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫിദ, അബു താഹിര്‍, അബു സഹദ് എന്നിവര്‍ മക്കളാണ്.