വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ സ്വന്തം മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കമായി.ചിത്രത്തിൽ ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്,നയന്‍താര തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് തുടക്കം കുറിച്ച് മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്.’ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന് ചിത്രം’ എന്നാണ് ക്ലാപ്പ് ബോര്‍ഡിലെ ‘AJFC_MMMN’ എന്ന എഴുത്തുകൊണ്ട് അര്‍ത്ഥമാക്കിയിരിക്കുന്നത്.
കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോർജ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാര്‍ജ,അനുര മത്തായി,തേജസ് തമ്പി എന്നിവരും ചടങ്ങിൽ തിരി തെളിയിച്ചു.ചിത്രത്തിൽ രഞ്ജി പണിക്കര്‍,രാജീവ് മേനോന്,ഡാനിഷ് ഹുസൈന്,ഷഹീന് സിദ്ദിഖ്,സനല്‍ അമന്,രേവതി,ദര്‍ശന രാജേന്ദ്രന്,സെറീന് ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ,പത്താന് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ബോളിവുഡിലെ സിനിമാട്ടോഗ്രഫര്‍ കൂടിയായ മനുഷ് നന്ദനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍,അബുദാബി,അസര്ബെയ്ജാന്,തായ്ലന്ഡ്,വിശാഖപട്ടണം,ഹൈദ്രാബാദ്,ഡല്‍ഹി,കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത് ആന്‍ മെഗാ മീഡിയ ആണ്.
മേക്കപ്പ് നിർവ്വഹിക്കുന്നത് രഞ്ജിത് അമ്പാടിയും കോസ്റ്റ്യൂം:ധന്യ ബാലകൃഷ്ണനുമാണ്.മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ കൊളംബോയിൽ സംഗമിക്കുമ്പോൾ 11 വർഷത്തിനു ശേഷം ഇരുവരുമൊന്നിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനു തുടക്കമാവുകയാണ്. മോഹൻലാൽ നേരത്തെ തന്നെ ശ്രീലങ്കയിൽ എത്തിയിരുന്നു.മമ്മൂട്ടി,കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ജോർജ് എന്നിവർ ശ്രീലങ്കയിലേക്ക് ഷൂട്ടിങ്ങിനായി തിരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നത് വൈറലായിരുന്നു.
വീഡിയോ കാണാം…https://www.instagram.com/reel/DClYYQmp2db/?igsh=MTJkYjJlbm9rdm82bg==