കൊച്ചി: 73-ാം ജന്മദിനം ആഘോഷിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. പതിവിന് വിപരീതമായി ഇക്കുറി ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം. ചെന്നൈയിലെ ദുൽഖറിൻ്റെ വീട്ടിലായിരുന്നു രാത്രി മമ്മൂട്ടിയുടെ ബർത്ത് ഡേ കേക്ക് കട്ടിംഗ്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും ദുൽഖറിൻ്റെ ഭാര്യ അമാലും മകൾ മറിയവും ആഘോഷങ്ങളിൽ പങ്കുചേർന്നു.
Mammookka video calling the fans who gathered in Cochin from DQs house at Chennai ❤️ pic.twitter.com/7hTiKNhxGh
— ForumKeralam (@Forumkeralam2) September 6, 2024
അതേസമയം പതിവ് പോലെ ഈ സെപ്തംബർ ഏഴിനും കൊച്ചി എളംകുളത്തെ മമ്മൂട്ടിയുടെ വീട്ടിലേക്ക് ആരാധകർ എത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി തന്നെ നിരവധി ആരാധകർ മമ്മൂട്ടിയുടെ വീടിന് മുന്നിൽ തടിച്ചു കൂടി. മെഗാസ്റ്റാർ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞതോടെ ഇവരെല്ലാം നിരാശരായെങ്കിലും കൃത്യം പന്ത്രണ്ട് മണിക്ക് വീഡിയോ കോളിലൂടെ താരം ആരാധകർക്ക് മുന്നിലെത്തി കേക്ക് മുറിച്ചു.
പിന്നാലെ ആരാധകരും താരത്തിന് ജയ് വിളിച്ച് കേക്ക് മുറിക്കുകയും പൂത്തിരി കത്തിക്കുകയും ചെയ്തു. 1951 സെപ്റ്റംബർ 7 ന് ജനിച്ച മമ്മൂട്ടിയുടെ 73-ാം പിറന്നാൾ ദിനമാണ് ഇന്ന്. പിറന്നാൾ പ്രമാണിച്ച് ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടികമ്പനി ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇന്നു പുറത്തു വന്നു. ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് എന്നാണ് ഈ ചിത്രത്തിൻ്റെ പേര്.
. @MKampanyOffl #ProductionNo6 Titled #DominicAndTheLadiesPurse First Look, Directed By Gautam Vasudev Menon pic.twitter.com/iOg0tu2F3O
— AB George (@AbGeorge_) September 7, 2024