ഷാർജ: തൃശ്ശൂർ സ്വദേശിനിയായ യുവതി ദുബായിൽ ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു ആണ് മരിച്ചത്. 35 വയസ്സായിരുന്നു. വിശാഖും നീതുവും എഞ്ചിനീയർമാരാണ്. അഞ്ച് വയസ്സുകാരൻ നിവിഷ് കൃഷ്ണനാണ് മകൻ.
ഇവർ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഇലക്ട്രിക് ജോലികൾ നടന്നു വരികയായിരുന്നു. നീതുവിന് കുളിമുറിയിലെ വെള്ളത്തിൽ നിന്നും ഷോക്കേറ്റെന്നാണ് വിവരം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാളെ രാവിലെ കൊല്ലത്തെ വീട്ടിലെത്തിക്കും. സംസ്കാരം കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തിൽ