മക്കളുടെ ശരീരത്തില്‍ വിഷാംശമുള്ള രാസവസ്തു കുത്തിവെച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി യുവതി ബ്രിട്ടണില്‍ അറസ്റ്റില്‍. നഴ്സായ ജിലുമോള്‍ ജോര്‍ജ് ആണ് അറസ്റ്റിലായത്. 38 വയസായിരുന്നു. ഈസ്റ്റ് സസെക്സ് ഹണ്ടേഴ്സിലാണ് ഇവര്‍ താമസിച്ച് വരുന്നത്.
കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിമൂന്നും എട്ടും വയസുള്ള കുട്ടികള്‍ക്കാണ് രാസവസ്തു കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. ജിലുവിന്റെ ഭര്‍ത്താവ് നാട്ടിലാണ്.
ആത്മഹത്യാശ്രമത്തിന്റെ പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. കൊലപാതകശ്രമത്തിനും ആത്മഹത്യശ്രമത്തിനുമാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ബ്രൈറ്റണ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് എട്ടിന് വീണ്ടും കോടതിയില്‍ ഹാജരാക്കും.
സസെക്സ് പൊലീസ് ചീഫ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഇവാന്‍സിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.