റിയാദ്: അസുഖബാധിതനായി സൗദ്ദിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരണപ്പെട്ടു. കൊച്ചി സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന് ആണ് ദമ്മാം അല്‍മന ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. 43 വയസ്സായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സൻ ഇവിടെ ചികിത്സയിലായിരുന്നു. 17 വര്‍ഷമായി ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ദമ്മാം ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പൂർവ്വ വിദ്യാർഥി കൂടിയായിരുന്നു ഷൈറിസ് അബ്ദുൾ ഗഫൂർ ഹസ്സൻ. അദ്ദേഹത്തിന് രോഗബാധയുണ്ടായതിന് പിന്നാലെ ഷൈറിസിൻ്റെ കുടുംബം നാട്ടിൽ നിന്നും ദമ്മാമിൽ എത്തിയിരുന്നു.
ഹിസത്താണ് ഷൈറിസിൻ്റെ ഭാര്യ. റയാൻ, ഹംദാൻ എന്നിവരാണ് ഗഫൂറിൻ്റെ മക്കൾ. പിതാവ്: അബ്ദുല്‍ ഗഫൂര്‍, മാതാവ് കുഞ്ഞുമോൾ. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവര്ത്തകന് ഹുസൈൻ നിലമ്പൂര്‍ കുടുംബത്തെ സഹായിക്കുന്നുണ്ട്.