ജനഗണമന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത്യയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്. മുണ്ടുടുത്ത് നില്ക്കുന്ന നിവിന്‍ പോളിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്.
ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജനഗണമനയുടെ തിരക്കഥാകൃത്തായ ഷാരിസ് മുഹമ്മദ് തന്നെയാണ് മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജന്, ധ്യാന്‍ ശ്രീനിവാസന് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം -സുദീപ് ഇളമന്‍, ലൈന്‍ പ്രൊഡ്യൂസര്‍ -സന്തോഷ് കൃഷ്ണന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -നവീന്‍ തോമസ്, ആര്‍ട്ട് ഡയറക്ടര്‍ -പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം -സമീറ സനീഷ്, മേക്കപ്പ് -റോണക്സ് സേവ്യര്‍, എഡിറ്റര്‍ ആന്‍ഡ് കളറിങ് -ശ്രീജിത്ത് സാരംഗ്, മ്യൂസിക് -ജെയ്ക്സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ബിന്റോ സ്റ്റീഫന്‍, അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് -ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് -അഖില്‍ യെശോധരന്‍, റഹീം പി എം കെ (ദുബായ്), ഡബ്ബിങ് -സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് -ഗോകുല്‍ വിശ്വം, ഡാന്‍സ് കൊറിയോഗ്രാഫി -വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റര്‍ -റോഷന് ചന്ദ്ര, ഡിസൈന്‍ -ഓള്ഡ്മങ്ക്സ്, സ്റ്റില്‍സ് -പ്രേംലാല്‍,വാര്‍ത്താ പ്രചരണം -മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് -ബിനു ബ്രിങ്ഫോര്‍ത്ത്.