മലയാളി ബഹ്റൈനില്‍ മരിച്ചു. പത്തനംതിട്ട ഉതിമൂട് താഴയില്‍ വീട്ടിലെ ഏബ്രഹാം ടി വര്‍ഗീസ് ആണ് മരിച്ചത്. 54 വയസായിരുന്നു. ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഏബ്രഹാം.

കഴിഞ്ഞ ദിവസം രാവിലെ ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ ലീന, ഏബ്രഹാം സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ നഴ്സാണ്. മക്കള്‍: അഖില്‍ ഏബ്രഹാം, അക്സ ഏബ്രഹാം.
