മലപ്പുറം: വീട്ടമ്മയുടെ ബലാത്സംഗ ആരോപണം കളളമെന്ന് മലപ്പുറം മുൻ എസ്പി സുജിത് ദാസ്. 2022ൽ പൊന്നാനി ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നെന്നും എന്നാൽ നീതി ലഭിച്ചില്ലെന്നും പറഞ്ഞാണ് സഹോദരനും കുട്ടിയുമായി യുവതി എത്തിയതെന്നും.തുടർന്ന്,ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും പരാതി അന്വേഷിച്ചെന്നു,. പിന്നീട് സ്ത്രീയെ കണ്ടിട്ടില്ലെന്നും സുജിത് ദാസ് പറഞ്ഞു.
തന്റെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നിരുന്നത്. റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങൾ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോൾ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്.പൊന്നാനി എസ് എച്ച് ഒ വിനോദിനെതിരെ നൽകിയ പരാതി സ്പെഷ്യൽ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയതുമാണ്.
ആരോപണവുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകും. കേസ് സിബിഐ അന്വേഷിച്ചാലും നല്ലതെന്ന് സുജിത് ദാസ് പറഞ്ഞു.