ഉമ്മുൽ ഖെയ്ൻ: സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശി യുഎഇയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി രഞ്ജിത്ത് വാസുദേവനാണ് അന്തരിച്ചത്.
തിങ്കളാഴ്ച ഉമ്മൽ ഖ്വയ്നിൽ വച്ചായിരുന്നു മരണം. ബിസിനസ് ആവശ്യങ്ങൾക്കായി സന്ദർശക വിസയിൽ യുഎഇയിൽ എത്തിയതായിരുന്നു രഞ്ജിത്ത്. 49 വയസ്സായിരുന്നു പ്രായം.
പ്രശസ്ത ഛായാഗ്രഹകൻ സുജിത്ത് വാസുദേവൻ സഹോദരനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഷെയ്ഖ് ഖലീഫ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോകും.