ജിദ്ദ: ലോറി മറിഞ്ഞ് തീപിടിച്ച് മലയാളി പ്രവാസി മരിച്ചു. സൌദ്ദി അറേബ്യയിലെ യാമ്പു – ജിദ്ദ ഹൈവേയിലായിരുന്നു സംഭവം. മലപ്പുറം കൊണ്ടോട്ടി നീറാട് സ്വദേശി പുതുവാക്കുന്ന് വേണുവാണ് മരിച്ചത്. 54 വയസ്സായിരുന്നു. യാമ്പുവിൽ നിന്നും ജിദ്ദയിലേക്ക് സിമൻ്റ് മിക്സചറുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ജിദ്ദയിൽ നിന്നും 234 കിലോമീറ്റർ അകലെ വച്ചായിരുന്നു അപകടം. അപകടത്തിൽ ലോറി പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം. വേണുവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.