ജിദ്ദ: 2025 ഐ.പി.എൽ മത്സരങ്ങൾക്ക് മുന്നോടിയായുള്ള മെഗാ താരലേലം ജിദ്ദയിൽ പുരോഗമിക്കുന്നു.
ഏറെ നാളായി നാഷണൽ ടീമിന് പുറത്ത് നിൽക്കുന്ന പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ 10.75 കോടി രൂപയ്ക്ക് ബാംഗ്ലൂർ സ്വന്തമാക്കിയതാണ് ഇന്നത്തെ ശ്രദ്ധേയമായ ലേലം വിളി.ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിൽ മിന്നും പ്രകടനം കാഴ്ച വച്ച മാർക്കോ യാൻസിനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി.
രാജസ്ഥാൻ റോയൽസ് കടുത്ത ശ്രമം നടത്തിയെങ്കിലും ക്രൂനാൽ പാണ്ഡ്യയേ 5.75 കോടിക്ക് ആർ.സി.ബി സ്വന്തമാക്കി. അതേസമയം യുവതാരം നിതീഷ് റാണയെ 4.20 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. മുൻ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലസ്സിയെ രണ്ട് കോടിക്ക് ഡൽഹി സ്വന്തമാക്കി. വിൻഡീസ് താരം റോവ്മാൻ പവലിനെ 1.5 കോടി രൂപയ്ക്ക് കൊൽക്കത്ത ടീമിൽ എത്തിച്ചു.
യുവതാരം ആകാശ് സിംഗിനെ എട്ട് കോടിക്ക് ലഖ്നൗ ടീം ലേലത്തിൽ നേടി. പേസർ ദീപക് ചാഹർ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ എത്തി. മുകേഷ് കുമാർ 8 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിലേക്ക് പോയി.
ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദർ 3.2 കോടിക്ക് ഗുജറാത്തും ജോഷ് ഇൻഗ്ലിസിനെ 2.60 കോടിക്ക് പഞ്ചാബും ക്യാമ്പിൽ എത്തിച്ചു. ന്യൂസീലൻഡ് താരം ലോഗി ഫെർഗൂസൻ രണ്ട് കോടിക്ക് പഞ്ചാബിൽ എത്തി.
ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോട്സെ 2.4 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിൽ എത്തി. ചെന്നൈ സൂപ്പർ കിംഗ്സ് മുൻ താരം തുഷാർ ദേഷ് പാണ്ഡേയെ 6.50 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.
ഡേവിഡ് വർണർ കൂടാതെ ഇന്നും നിരവധി പ്രമുഖ താരങ്ങൾ ലേലത്തിൽ അൺ സോൾഡ് ആയി. മുൻ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, മായങ്ക് അഗർവാൾ, പൃഥ്വിഷാ, ഡാരിൻ മിച്ചൽ, കെ.എസ്. ഭരത്, അലക്സ് ക്യാരി, കേശവ് മഹാരാജ്, ആദിൽ റഷീദ്, എന്നിവരും ഇന്ന് അൺ സോൾട് ആയി.