തിരുവനന്തപുരം: CPM മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്.രാവിലെ 11 മണിക്ക് BJP സംസ്ഥാന നേതാക്കൾ വീട്ടിലെത്തി മധുവിനെ പാർട്ടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കും.
മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയിൽ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധുവിന്റെ ബിജെപി പ്രവേശനം.
സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച മധു മുല്ലശേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞിരുന്നു. സിവിലായും ക്രിമിനലായും കേസ് നൽകുമെന്നും ജോയ് പറയുന്നു.