കണ്ണൂർ: മാടായി കോളേജിലെ നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും, രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നും എംകെ രാഘവൻ എംപി. സുപ്രീം കോടതിയുടെ നിബന്ധനകൾ പ്രകാരമാണ് നിയമനം നടത്തിയതെന്നും ഇൻ്റർവ്യൂ ബോർഡിൽ ഇരുന്നില്ലെന്നും തന്നെ തടഞ്ഞ അഞ്ച് പേർക്കെതിരെ പാർട്ടി നടപടിയെടുത്തെന്നും അദ്ദേഹം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഡിവൈഎഫ്ഐക്കാര്‍ക്ക് നിയമനം ലഭിച്ചു, കോഴ വാങ്ങി തുടങ്ങിയ ആരോപണങ്ങളാണ് കോളേജിന്റെ ഭരണ സമിതി ചെര്‍മാനായ എം കെ രാഘവന് എം പിക്കെതിരെ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
പയ്യന്നൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് മാടായി കോളേജ് പ്രവര്‍ത്തിക്കുന്നത്.