കൊച്ചി: സി പി എം നേതാവ് എം എം ലോറൻസിന്റ മൃതദേഹം മെഡിക്കൽ കോളേജിന് നൽകരുതെന്നും പളളിയിൽ സംസ്കരിക്കണമെന്നും ആവശ്യപ്പെട്ട് മകൾ ആശ ഹൈകോടതിയിൽ സമ്മർപ്പിച്ച ഹർജി പരിഗണിച്ച കോടതി ശരീരം മോർച്ചറിയിൽ സൂക്ഷിക്കാൻ നിർദേശിച്ചു.
അന്തിമ തീരുമാനം പിന്നീട് അറിയിക്കാമെന്നും കോടതി പറഞ്ഞു. ലോറൻസിന്റെ ആഗ്രഹപ്രകാരം കളമശ്ശേരി മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. ലോറൻസിന്റെ അടുത്ത ബന്ധുക്കളും പാർട്ടിക്കാരുമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇതിന് മുന്നിട്ടിറങ്ങിയത്. എന്നാൽ, ഇത്തരത്തിലൊരു താത്പര്യം പിതാവ് പ്രകടപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് ആശ രംഗത്തുവന്നത്.
എന്നാൽ 3 മക്കളിൽ രണ്ട് പേരും മെഡിക്കൽ കോളേജിന് നൽകാൻ തയാറാണ്.അവസാന നാളുകളിൽ എംഎം ലോറൻസ് ദൈവ വിശ്വാസിയായിരുന്നെന്നും പളളിയിൽ അടക്കം ചെയ്യാനാണ് പിതാവ് ആഗ്രഹിച്ചിരുന്നതെന്നുമാണ് ആശ പറയുന്നത്.അതേസമയം, ആശ ഉന്നയിച്ച പരാതി പരിശോധിക്കാൻ മെഡിക്കൽ കോളേജിന് ഹൈക്കോടതി നിർദേശം നൽകി. കോടതി തീരുമാനം അംഗീകരിക്കുന്നതായി മകനും പറഞ്ഞു.