ദുബായിലെ മംസാര്‍ പാര്‍ക്കില്‍ വെച്ച് ഇന്ന് നടന്ന ലുലു ഗ്രൂപ്പിന്റെ എട്ടാമത് ലുലു വാക്കത്തോണില്‍ പങ്കെടുത്തത് 15,000 ലധികം പേര്. മാസ്റ്റര്‍കാര്‍ഡ് അടക്കമുള്ള സര്‍ക്കാര്‍ സ്റ്റേക്ക്ഹോള്ഡേഴ്സിന്റെയും ദുബായ് മുനിസിപാലിറ്റിയുടെയും ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിന്റെയും മറ്റു വിവിധ സ്പോണ്‍സര്‍മാരുടെയും സഹായത്തോടെയാണ് സുസ്ഥിര ഭാവിയ്ക്കായി ലുലു ഗ്രൂപ്പ് സംഘടിപ്പിച്ച വാക്കത്തോണ്‍ സംഘടിപ്പിച്ചത്. യുഎഇയിലുള്ള 146 ഓളം രാജ്യങ്ങളിലുള്ളവര്‍ വാക്കത്തോണിന്റെ ഭാഗമായി.
രാവിലെ 7.30ന് ആരംഭിച്ച വാക്കത്തോണില്‍ ആരോഗ്യമുള്ള ജീവിതം നയിക്കുന്നതിനും സുസ്ഥിരമായ നടപടികള്‍ സ്വീകരിക്കുന്നതിനും ബോധവത്കരിക്കുന്നതിനായി എല്ലാ പ്രായത്തിലുമുള്ളവരും നടന്നു. യുഎഇയിലെ പ്രകൃതി സ്നേഹികളും പരിസ്ഥിതി സാമൂഹിക മേഖലകളിലെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നിരവധി പേര് പരിപാടിയുടെ ഭാഗമായി.
‘ഇ.എസ്.ജി (എന്വിയോണ്മെന്റല്, സോഷ്യല്‍, ഗവര്ണന്സ്) ഇനിഷ്യേറ്റീവ്സിന്റെ ഭാഗമായി ഞങ്ങളുടെ കോര്‍പറ്റേറ്റ് യാത്രയില്‍ സുസ്ഥിരതയെ ഏറ്റവും പ്രധാന കണ്ണിയായി തന്നെ ഞങ്ങള്‍ കാണുന്നു. നമ്മുടെ ഭൂമിയെ ഭാവി തലമുറയ്ക്ക് വേണ്ടി സുരക്ഷിതമാക്കുന്നതിനായി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാക്കത്തോണ്‍ നടത്തിയത്. വാക്കത്തോണിന് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ ഞങ്ങളില്‍ സന്തോഷവും അഭിമാനവും നിറയ്ക്കുന്നു,’ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം എം എ പരിപാടിയുടെ ലോഞ്ചില്‍ പറഞ്ഞു.
സൂംബ സെഷനുകള്‍, ഫിറ്റ്നസ് ആക്ടിവിറ്റികള്‍, ആരോഗ്യവുമായി ബന്ധപ്പെട്ട് പരിപാടികള്‍, റീസൈക്ലിംഗ് നടപടികള്‍ തുടങ്ങി നിരവധി ആകര്‍ഷകമായ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടത്തി.
സുസ്ഥിരതയുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതില്‍ മുന്‍പന്തിയിലാണ് യുഎഇ. അതില്‍ ഒരു പ്രധാന പങ്കാളിയാകാന്‍ തങ്ങള്‍ക്ക് സാധിക്കുന്നതായി ലുലു ഗ്രൂപ്പിന്റെ ഗ്ലോബല്‍ മാര്‍കോം ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു. ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഒപ്പം നില്ക്കുന്ന പാര്‍ട്ണര്‍മാരുടെയും പങ്കെടുത്തവരുടെയും താത്പര്യം തങ്ങളുടെ കാഴ്ചപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുണ്ടെന്നും വി നന്ദകുമാര്‍ പറഞ്ഞു.
വലിയ സുസ്ഥിര ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി തുടക്കം കുറിച്ച മഹത്തായ യാത്രയുടെ തുടക്കമാണിത്. ആരോഗ്യകരമായ ജീവിതരീതിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശങ്ങള്‍ കൈമാറുക തുടങ്ങിയ സാമൂഹ്യ സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നതിലും ആഗോളതലത്തില്‍ തന്നെ മുന്നിലാണ് മാസ്റ്റര്‍കാര്‍ഡ്. ഇന്ന് നടന്ന വാക്കത്തോണില്‍ ലുലു ഗ്രൂപ്പിനൊപ്പം പങ്കാളിയാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. യു.എ.ഇയിലെ എല്ലാ നിവാസികളോടും നേതൃത്വത്തോടും അവരുടെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി അറിയിക്കുന്നു.
ട്രാന്‍സ്മെഡ്, അല്‍ റവാബി, യെല്ലോ.എഐ, സ്പാര്‍ക്ലോ, ലുലു എക്സ്ചേഞ്ച്, യുണിലിവര്‍, ടാറ്റ സോള്‍ഫുഡ്, ബുര്‍ജീല്‍ ഹോള്‍ഡിംഗ് എന്നിവരാണ് മറ്റു സ്പോണ്‍സര്‍മാര്‍.