അൽ ഐൻ മലയാളി സമാജം ലുലുവുമായി ചേർന്ന് നടത്തുന്ന ലുലു -റമദാൻ വോളി ഫെസ്റ്റ് 2024 മൂന്നാം സീസൺ അൽ ഐൻ കുവൈത്താത്ത് ബ്രിട്ടീഷ് അക്കാഡമി സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു. ഞായറാഴ്ച ആരംഭിച്ച വോളി ഫെസ്റ്റ് ഇന്ന് സമാപിക്കുംഇന്ത്യ, ശ്രീലങ്ക, ബ്രസീൽ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന വോളി ഫെസ്റ്റിൽ വാശിയേറിയ മത്സരങ്ങളാണ് അരങ്ങേറുന്നത്. യുഎഇ സമയം രാത്രി ഒൻപതര മുതൽ 12.30 വരെയാണ് മത്സരങ്ങൾ അറങ്ങേറുന്നത്.
അൽ ഐൻ മലയാളി സമാജം പ്രസിഡന്റ് രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി സന്തോഷ് പിള്ള, രക്ഷാധികാരി സമിതി അംഗം മണികണ്ഠൻ നെയ്യാറ്റിൻകര, ട്രഷറർ ഉമർ മംഗലത്ത്, ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, റീജിയണൽ മാനേജർ ഉണ്ണികൃഷ്ണൻ, എച്ച്. ആർ മാനേജർ മുഹമ്മദ് ഉമ്മർ, ബൈയിങ് മാനേജർ നൗഷാദ് പൂച്ചക്കാട്, അസിസ്റ്റന്റ് ബൈയിങ് മാനേജർ മുജീബ് റഹ്മാൻ തുടങ്ങിയവർ ചേർന്നാണ് വോളി ഫെസ്റ്റിന് നേതൃത്വം കൊടുക്കുന്നത്.