യുഎഇയിലെ ജനപ്രിയ ലക്കിഡ്രോയായ ലിറ്റിൽ ഡ്രോയുടെ ഒന്നാം വാർഷികം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ലെറ്റ്സ് ഗോ പേ ഈറ്റ് കാർഡ് വഴി ആദ്യമായി പർച്ചേസ് നടത്തുന്നവർക്ക് നൂറ് ശതമാനം ക്യാഷ് ബാക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ലിറ്റിൽ ഡ്രോ വാലറ്റിലേക്കാവും പർച്ചേസിനായി ചെലവാക്കിയ തുക തിരിച്ച് ക്രെഡിറ്റാവുക.
വ്യക്തികൾക്ക് നറുക്കെടുപ്പിൽ പങ്കെടുത്ത് നൂറ് ദിർഹം മുതൽ ഒരു മില്ല്യണ് ദിർഹം വരെയുള്ള ക്യാഷ് പ്രൈസുകൾ നേടിയെടുക്കാനുള്ള അവസരമാണ് ലിറ്റിൽ ഡ്രോ ഒരുക്കുന്നത്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ വലിയ സ്വീകാര്യതയാണ് ലിറ്റിൽ ഡ്രോ യുഎഇയിൽ നേടിയത്.
“പേയിറ്റുമായി സഹകരിച്ച് ഞങ്ങളുടെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, മുമ്പ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വച്ചുള്ള പേയ്മെന്റിൽ പ്രശ്നങ്ങൾ നേരിട്ട ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച സർവ്വീസ് നൽകാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്.. Letsgo Payit കാർഡ് ഉപഭോക്താക്കൾക്ക് അവരുടെ എമിറേറ്റ്സ് ഐഡി നൽകി ഇപ്പോൾ ലിറ്റിൽ ഡ്രോയിൽ പങ്കെടുക്കാം. Payit ആപ്പ് വഴിയും, അവരുടെ ആദ്യ പർച്ചേസിന് 100 ശതമാനം ക്യാഷ്ബാക്കിന് അവസരവുമുണ്ട്,” ലിറ്റിൽ ഡ്രോയുടെ സിഇഒ ഡെന്നിസ് വർഗീസ് പറഞ്ഞു.
ആഴ്ചയിൽ മൂന്ന് തവണയാണ് ലിറ്റിൽ ഡ്രോയിൽ നറുക്കെടുപ്പ് നടക്കുക. 100 ദിർഹം മുതൽ 1 മില്യൺ ദിർഹം വരെ നീളുന്ന സമ്മാനങ്ങളോടെയാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ നിരവധി പേർക്ക് ലിറ്റിൽ ഡ്രോയിലൂടെ സമ്മാനങ്ങൾ നേടിയെടുക്കാൻ സാധിച്ചിരുന്നു.
ലിറ്റിൽ ഡ്രോയെക്കുറിച്ചും നറുക്കെടുപ്പുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക്, www.littledraw.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ലിറ്റിൽ ഡ്രോയുടെ ഫെയ്സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും യു.എ.ഇ സമയം രാത്രി 9:00 മണിക്ക് തത്സമയ നറുക്കെടുപ്പ് കാണാം.
നിങ്ങൾക്ക് Play Store-ൽ നിന്നും Huawei ആപ്പ് ഗാലറിയിൽ നിന്നും Payit വാലറ്റ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ Letsgo Payit കാർഡിനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് payit.ae സന്ദർശിക്കുക.