ഇസ്ലാമാബാദ്: ലഷ്കർ ഇ തൊയ്ബ മുൻ കമാൻഡറെ പാകിസ്ഥാനിൽ വച്ച് അജ്ഞാതർ വെടിവച്ച് കൊന്നു. അക്രം ഘാസി എന്നറിയപ്പെടുന്ന അക്രം ഖാനാണ് കൊല്ലപ്പെട്ടത്.

ഏറെക്കാലമായി തീവ്രവാദപ്രവർത്തനങ്ങളിൽ സജീവമായ ഇയാൾ ഇന്ത്യയെ ലക്ഷ്യംവച്ചുള്ള പല ആക്രമണപദ്ധതികളുടേയും അണിയറയിലുണ്ടായിരുന്നു. 2018- 2020 കാലഘട്ടങ്ങളിൽ ലഷ്കർ ഇ തൊയ്ബയുടെ റിക്രൂട്ട്മെന്റ് സെൽ മേധാവിയായിരുന്നു ഇയാൾ.

ഈ വർഷം ഒക്ടോബറിൽ പഠാൻകോട്ട് ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരനായ ഷാഹിദ് ലത്തീഫും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.സെപ്തംബറിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർമാരിൽ ഒരാളായ അബു ഘാസിമും അജ്ഞാതൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.
