ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 492 ആയി ഇതിൽ 35 കുഞ്ഞുങ്ങളും 58 സ്ത്രീകളും ഉൾപ്പെടുന്നു.1645 പേർക്ക് പരിക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
ദക്ഷിണ ലെബനോനിൽ ഇസ്രയേൽ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടത്. ഹിസ്ബുല്ല ആയുധങ്ങൾ സൂക്ഷിച്ച സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം. ഇസ്രയേൽ വംശഹത്യയാണ് നടത്തുന്നതെന്ന് ലെബനനൻ പ്രതികരിച്ചു. സംഘർഷ ബാധിത പ്രദേസങ്ങളിൽ നിന്ന് ഇപ്പോൾ ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്.
വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചതിന് പിന്നാലെ ഹിസ്ബുള്ള വടക്കൻ ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി. ഹിസ്ബുള്ള 300ഓളം റോക്കറ്റുകൾ അയച്ചെന്നാണ് റിപ്പോർട്ടുകൾ.