തിരുവനന്തപുരം ശ്രീകാര്യത്ത് സീവേജ് പൈപ്പിന് കുഴിയെടുക്കുന്നതിനിടയില്‍ തൊഴിലാൡകളുടെ മേല്‍ മണ്ണിടിഞ്ഞ് വീണു. പോത്തന്‍കോട് സ്വദേശി വിനയന്റേയും ബീഹാര്‍ സ്വേദേശി ദീപക്കിന്റെയും മേലാണ് മണ്ണ് വീണത്. വിനയനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ദീപക്കിനെ പുറത്തെടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
സീവേജ് പൈപ്പിന് കുഴിയെടുക്കുന്നതിനിടയില്‍ ഇരുവശങ്ങളിലുമായി വെട്ടിവെച്ചിരുന്ന മണ്ണ് ഇവരുടെ മേലേക്ക് വീഴുകയായിരുന്നു. പത്തടിയോളം മണ്ണാണ് ഇവരുടെ മേല്‍ വീണത്.
നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. വയല്‍ പ്രദേശമായതിനാല്‍ മണ്ണിന് ഉറപ്പ് കുറവാണെന്ന് പ്രദേശ വാസികള്‍ പറയുന്നുണ്ട്. കുഴിയിലെ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കുന്നുണ്ട്. കുഴിയില്‍ വീണ യുവാവിന്റെ കൈയ്യും തലയും കാണുന്നുണ്ട്. യുവാവിന് ആവശ്യമുള്ള വെള്ളവും കാണുന്നുണ്ട്. പരിഭ്രാന്തി ഒഴിവാക്കാന്‍ ഡോക്ടര്‍മാരടക്കം യുവാവിനോട് സംവദിക്കുന്നുണ്ട്.