തിരുവനന്തപുരം: സംസ്ഥാനത്ത് താപ നില ഉയരുന്ന സാഹചര്യമായതിനാൽ തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ച് ലേബർ കമ്മീഷണർ.ഫെബ്രുവരി 11 മുതൽ മെയ് 10 വരെ ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമ സമയം ലഭിക്കും.
തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി.
നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.