കുവൈത്ത്: കുവൈത്തിൽ കൃത്യമായി ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ്.
കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം പ്രവർത്തികൾ കാരണം രാജ്യത്തിന്റെ സൽപ്പേര് മോശമാകുമെന്നും പ്രധാനമന്ത്രി പറയുന്നു.രാജ്യത്തിന്റെ പ്രശസ്തി മറ്റെല്ലാറ്റിനും ഉപരിയായതിനാൽ ഇത് അനുവദിക്കില്ലെന്ന് മന്ത്രി കുട്ടിച്ചേർത്തു.
എന്നാൽ, നിയമവും വ്യവസ്ഥകളും അനുസരിച്ച് പ്രവർത്തിക്കുന്ന കമ്പനികൾക്ക് എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.