കേരള സര്‍വകലാശാലയില്‍ ബി.കോമിന് പഠിച്ചിട്ടില്ലെന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ആരോപണ വിധേയനായ കെ.എസ്.യു നേതാവ് അന്‍സില്‍ ജലീല്‍. വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തകള്‍ കണ്ടപ്പോള്‍ ആണ് അറിയുന്നതെന്നും അപ്പോള്‍ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും അന്‍സില്‍ പറഞ്ഞു.
ബി.എ ഹിന്ദി ലിറ്ററേച്ചര്‍ ആണ് താന്‍ പഠിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എവിടെയും ജോലിക്ക് കയറുകയോ അഡ്മിഷന് എടുക്കുകയോ ചെയ്തിട്ടില്ലെന്നും അന്‍സില്‍ പറഞ്ഞു. ഇപ്പോഴത്തെ ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്‍സില്‍ പറഞ്ഞു.
അതേസമയം ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകലാശാല കണ്ടെത്തി. അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റിലെ ഒപ്പ്, സീല്‍ രജിസ്റ്റര്‍ നമ്പര്‍ എന്നിവ യഥാര്‍ത്ഥമല്ലെന്ന് സര്‍വകലാശാല അറിയിച്ചു. അന്‍സിലിനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷ കണ്ട്രോളര് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.
നിഖില്‍ തോമസിന്റെ പരാതിക്കൊപ്പമാണ് അന്‍സിലിനെതിരെയും സര്‍വകലാശാല പരാതി നല്‍കിയിരിക്കുന്നത്. പരീക്ഷ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.