നെഞ്ചുവേദനയെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ യാത്രയ്ക്കിടെ മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ പെരുമ്പാവൂര്‍ ചെമ്പറക്കി തങ്കളത്ത് ടി എം പരീത് ആണ് മരിച്ചത്. 49 വയസായിരുന്നു. കരുനാഗപ്പള്ളിക്ക് സമീപം വെറ്റമുക്കില്‍ എത്തിയപ്പോഴാണ് പരീതിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. പരീതിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ബസ് ഒതുക്കി നിര്‍ത്തി യാത്രക്കാരെ സുരക്ഷിതമാക്കുകയും ചെയ്തു.
കുഴഞ്ഞുവീണ ഡ്രൈവറെ കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം.
തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോയി തിരികെ വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ ആയിരുന്നു പരീത്.