ദുബായ്: ഗള്‍ഫൂഡിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് (കെഎസ്ഐഡിസി) സംഘിപ്പിച്ച ഇന്‍വസ്റ്റര്‍ കോണ്‍ക്ലേവില്‍ നൂറു കണക്കിന് വന്‍കിട നിക്ഷേപര്‍ പങ്കെുത്തു. ‘കേരളത്തില്‍ നിക്ഷേപിക്കു’ എന്ന പ്രമേയത്തില്‍ സംഘിപ്പിച്ച കോണ്‍ക്ലേവില്‍ ഭക്ഷ്യമേഖലയിലും ഭക്ഷ്യ സംസ്കരണ സാങ്കേതിക വിദ്യയിലും കേരളത്തിലെ അനന്തമായി നിക്ഷേപ സാധ്യതകളെയാണ് കെഎസ്ഐഡിസി മുന്നോട്ടുവെച്ചത്. ഭക്ഷ്യ മേഖലയിലെ നിക്ഷേപങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മുഖ്യ പരിഗണന നല്‍കുന്നത്.
ഭക്ഷ്യ മേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ഗള്‍ഫ് മേഖലയിലെ സംരംഭരെ പ്രേരിപ്പിക്കുകയുമാണ് ഇന്‍വസ്റ്റര്‍ കോണ്‍ക്ലേവിന്റെ ലക്ഷ്യമെന്ന് സ്വാഗത പ്രസംഗത്തില്‍ കെഎസ്ഐഡിസി എംഡിയും വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍ ഐഎഎസ് പറഞ്ഞു. ഭക്ഷ്യാധിഷ്ഠിത വ്യവസായ മേഖലയില്‍ വിദേശ, പ്രാദേശി നിക്ഷേപകര്‍ക്ക് ഏറ്റവും സുഗമമായ അന്തരീക്ഷം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സുലഭമായ അസംസ്കൃത വസ്തുക്കള്‍ മുതല്‍ പൂര്‍ണ സജ്ജമായ നിര്‍മാണ യൂണിറ്റ് വരെ, സല സൗര്യങ്ങളും ഒരുക്കിയാണ് സംസ്ഥാനം നിക്ഷേപകരെ സ്വാഗതം ചെയ്യുന്നത്. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കാള്ളുന്ന വിശാലമായ കാഴ്ചപ്പാടോടെയും രാജ്യാന്തര വിപണിയിലേക്ക് വളരാനുള്ള അവസരങ്ങളോടെയുമാണ് കേരളം നിക്ഷേപരെ സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ ഭക്ഷ്യ വ്യവസായ മേഖലയുടെ സമഗ്ര വിവരങ്ങള്‍ വ്യവസായ, നോര്‍ക്കാ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല ഐഎഎസ് അവതരിപ്പിച്ചു. ഭക്ഷ്യ സംസ്കരണത്തിന് ഏറ്റവും മികച്ച അടിസ്ഥാന സൗര്യങ്ങളാണ് കേരളം ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
5 ഭക്ഷ്യ സംസ്കരണ പാര്‍ക്കുകള്‍, 2 മെഗാ ഫൂഡ് പാര്‍ക്കുകള്‍, വരാന്‍ പോകുന്ന മിനി ഫൂഡ് പാര്‍ക്കുകള്‍ അടക്കം അിസ്ഥാന സൗര്യ മേഖലയില്‍ ഏതാരു നിക്ഷേപനും ആര്‍ഷമായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. കേരളം, സുഗന്ധ വ്യഞ്ജന പാര്‍ക്കുകളുടെ ആസ്ഥാനമാണെന്നത്, സുഗന്ധവ്യഞ്ജന കൃഷിയില്‍ കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തിന് അടിവരയിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അസംസ്കൃത വസ്തുക്കളെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതില്‍ ഈ സൗകര്യങ്ങള്‍ ഏറ്റവും കാര്യക്ഷമമാണ്. നല്ല കാലാവസ്ഥയും നല്ല വിളവു തരുന്ന വളക്കൂറുള്ള മണ്ണുമാണ് കാര്‍ഷിക ഉല്പാദന മേഖലയില്‍ കേരളത്തിന്റെ ഊര്‍ജവും കരുത്തും. ഈ ഇന്‍വസ്റ്റര്‍ കോണ്ക്ലേവിനോടുള്ള നിക്ഷേപകരുടെ അനുകൂല പ്രതികരണം ഞങ്ങളെ ആവേശ ഭരിതരാക്കുന്നതാണ്. കേരളത്തില്‍ സംരംഭം ആരംഭിക്കാനുള്ള നിങ്ങളുടെ ഉദ്യമത്തില്‍ എല്ലാ പിന്തുണയും നല്കി ഞങ്ങള്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി ഹിസ് എക്സലന്‍സി സഞ്ജയ് സുധീര്‍, യുഎഇ ഫൂഡ് ആന്‍ഡ് ബീവറേജസ് മനുഫാക്ചറിംങ് ബിസിനസ് ഗ്രൂപ്പ് ചെയര്മാന് സാലേഹ് അബ്ദുല്ല ലൂതാ എന്നിവരും പ്രസംഗിച്ചു.