കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജ് റാഗിംഗ് കേസിൽ പ്രതികളായ വിദ്യാർത്ഥികൾ നടത്തിയത് അതിക്രൂ പീഡനം.പ്രതികളായ വിവേക്, രാഹുൽ രാജ്, ജീവ, സാമുവൽ ജോൺ, റിജിൽ എന്നിവരെ പൊലീസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തിരുന്നു.ഇവരെ വൈദ്യ പരിശോധനയ്ക്ക് വിദേയരാക്കി.ബിഎൻഎസ് 118, 308, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.ഒന്നാം വർഷ വിദ്യാർത്ഥികളായ ആറ് പേരെ പ്രതികൾ
മൂന്ന് മാസങ്ങളോളം ക്രൂരമായി റാഗിംഗ് ചെയ്തിരുന്നുവെന്നും പരാതിയുണ്ട്.
സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കി ഉൾപ്പെടെ സീനിയേഴ്സ് തങ്ങളോട് ക്രൂരത കാണിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റാഗിങ്ങിനിരയായ വിദ്യാർത്ഥികൾ നടത്തിയിരുന്നത്. പ്രതികൾ നിരന്തരമായി വിദ്യാർത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും പരാതി.
റാഗിംഗ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.