വിമാനത്തിനുള്ളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോര്‍ജ് (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ബഹ്റൈനില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ നെടുമ്പാശേരിയിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം.കൊച്ചിയില്‍ ഇറങ്ങിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.