കോട്ടയം: ഏറ്റുമാനൂരിൽ ഒരു തട്ടുകടയിലാണ് നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് അക്രമം നടത്തിയത്. ഈ സമയത്ത് തട്ടുകടയിൽ എത്തിയ പോലീസുകാരൻ അക്രമം ചോദ്യം ചെയ്തു. ഇതിനിടെ പ്രതി പോലീസുകാരനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ശ്യാം പ്രസാദ് കുഴഞ്ഞുവീണു. നിലത്തു വീണ ഉദ്യോഗസ്ഥനെ ചവിട്ടി പരുക്കേൽപ്പിച്ചു.
തളർന്നു വീണ ശ്യാമപ്രസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശിയായ ജിബിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി തന്നെ പിടിച്ച പ്രതിയെ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്.