മസ്കറ്റ്: കൊല്ലം സ്വദേശിയായ പ്രവാസിയെ മസ്കറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഇടമുളക്കൽ ബിസ്മില്ലാപാലം വീട്ടിൽ സൈഫുദീനെയാണ് മവാലയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 45 വയസ്സായിരുന്നു.
പരേതനായ മുഹമ്മദ് റാഷിദ് – ആബിദാ ബീവി ദമ്പതികളുടെ മകനാണ്. ഷീജ ബീവിയാണ് ഭാര്യ. മുഹമ്മദ് സയ്യീദ്, മുഹമ്മദ് ഷാൻ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു,