കൊച്ചി: പത്ത് ദിവസമായി എറണാകുളം ജില്ലാ അഗ്രി – ഹോർട്ടികൾച്ചർ സോസൈറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഫ്ലവർ ഷോ ഇന്ന് അവസാനിക്കാനിരിക്കെ, ഫ്ലവർ ഷോ നിർത്തിവെക്കാൻ സ്റ്റോപ്പ് മെമോ നൽകി കോർപ്പറേഷൻ. സുരക്ഷമാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
എന്നാൽ, ഇത്തരമൊരു സ്റ്റോപ്പ് മെമ്മോ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും പന്തൽ നിർമിച്ചതിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ടാണ് കത്ത് ലഭിച്ചതെന്നും, ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാക്കിയതായും സംഘാടകർ പറഞ്ഞു.
കഴിഞ്ഞ ദിവസം പള്ളുരുത്തി സ്വദേശിയായ യുവതിക്ക് പുഷ്പമേളയിലെ പ്ലാറ്റ്ഫോമിൽ വീണ് പരിക്ക് പറ്റിയിരുന്നു. രണ്ട് കൈകൾക്കും പരിക്കേറ്റ യുവതിക്ക് ശസ്ത്രക്രിയക്ക് ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.